സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്സ് സിയാമിന്റെ വെബ്സൈറ്റ് വഴി 2019 ഏപ്രിൽ ഒന്നിന് മുമ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) ഇപ്പോൾ
ഓർഡർ ചെയ്യാം.
https://www.siam.in/hrspsubmit.aspx?mpgid=91&pgidtrail=91
ലിങ്ക് വഴി ഓർഡർ ചെയ്യാം.
1. https://www.siam.in സിയാമിന്റെ സൈറ്റിൽ പ്രവേശിക്കുക
2. BOOK HSRP ടാബിൽ ക്ലിക്ക് ചെയ്യുക
3. HSRP Registration - വിശദാംശങ്ങൾ പൂരിപ്പിക്കുക
4. വാഹനത്തിന്റെ ക്ലാസ്, വാഹന നിർമ്മാതാവ് എന്നിവ തിരഞ്ഞെടുക്കുക
5. HSRP ഘടിപ്പിക്കേണ്ട സ്ഥലവും വാഹന ഡീലറും തിരഞ്ഞെടുക്കുക
6. ഓൺലൈനായി പേമെന്റ് അടയ്ക്കുക
7. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ആപ്ലിക്കേഷൻ പൂർത്തിയാക്കുക
8. എൽഎംവി (കാർ) വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 600 രൂപയും നികുതിയും അടയ്ക്കണം.
9. ഇരുചക്ര വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 300 രൂപയും നികുതിയും അടയ്ക്കണം.
ഇത്രയും ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഫോണിൽ പുതിയ HSRP ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ SMS ആയി ലഭിക്കും.
HSRP പ്രിന്റ് ചെയ്യാൻ തുടങ്ങുമ്പോഴും അത് ഫിറ്റ് ചെയ്യേണ്ട ഡീലർ പോയിന്റിൽ എത്തുമ്പോഴും നമുക്ക് SMS ലഭിക്കും.






