കോട്ടയം : കോട്ടയം ജില്ലയിൽ റെഡ് അലർട്ടിൻ്റെ പശ്ചാത്തലത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് ഏർപ്പെടുത്തിയ പ്രവർത്തനവിലക്ക് പിൻവലിച്ചു. ജില്ലയില്‍ ഇന്ന് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.
രാവിലെ 9.00 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹൗസ് ബോട്ടുകള്‍ പ്രവർത്തിക്കാൻ അനുമതി നല്കി. ഇക്കാര്യം വ്യക്തമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
അതേസമയം,സ്പീഡ് ബോട്ടുകളുടെ പ്രവർത്തനവും കയാക്കിംഗ് ഉള്‍പ്പെടെയുള്ള ജലവിനോദങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവ് തുടരുന്നതാണ്.






