തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുന്നു. ഉയർന്ന ചൂട് (35 ഡിഗ്രി) ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 34 ഡിഗ്രിക്ക് മുകളിലായിരുന്നു. യെല്ലോ അലർട്ട് നല്‍കിയിരുന്ന മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 21വരെ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്കും ഇന്ന് കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






