കോട്ടയം : നിത്യചൈതന്യയതി ജന്മദിനാഘോഷത്തോടനുബന്ധിച്ച് നിത്യചൈതന്യ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗുരുദേവ കൃതി ആലാപന മത്സരം നടത്തുന്നു. 2026 നവംബർ 2 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ വച്ചാണ് മത്സരം നടക്കുന്നത്.

മത്സരത്തിൽ ആത്മോപദേശ ശതകത്തിലെ 10 ശ്ലോകങ്ങൾ 5 മിനിട്ടുള്ളിൽ ആലപിക്കണം. മത്സര വിജയിക്കുന്നവർക്ക് നവംബർ 2ന് കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന നിത്യചൈതന്യ ഫൗണ്ടേഷൻ ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല ക്യാഷ് അവാർഡ് സമ്മാനിക്കും.
ഒന്നാം സമ്മാനം 1001 രൂപയും, രണ്ടാം സമ്മാനം 751 രൂപയും, മൂന്നാം സമ്മാനം 501 രൂപയുമാണെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ കെഎ പ്രസാദ്, സെക്രട്ടറി വി ജയകുമാർ എന്നിവർ അറിയിച്ചു. സൗജന്യ രജിസ്ട്രേഷന് 7907078905, 9447124943, 9946108177 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.






