കോട്ടയം:ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 11,13 വാർഡുകൾ സംയുക്തമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി.
മാടപ്പാട് ശിശു വിഹാറിൽ നടന്ന സെമിനാർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സീനിയർ സബ് ജഡ്ജുമായ അതീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ അഡ്വ. ടി പി മോഹൻദാസ് അധ്യക്ഷനായി.
നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രിയ സജീവ്, സിഡിഎസ് ചെയർ പേഴ്സൺ അമ്പിളി ബേബി എന്നിവർ സംസാരിച്ചു.
പാരാ ലീഗൽ വോളന്റിയർ സോജോ പി സി സ്വാഗതവും സി ഡി എസ് അംഗം ഷൈല സുരേഷ് നന്ദിയും പറഞ്ഞു.
പിഎൽവി മാരായ സന്ദീപ് ആർഎസ് പിള്ള സ്ത്രീ നിയമങ്ങൾ എന്ന വിഷയത്തിലും അബ്ദുൽ കലാം ആസാദ് ഡി സാസ്റ്റർ മാനേജ് മെന്റ് എന്ന വിഷയത്തിലും ക്ലാസ്സുകൾ എടുത്തു.






