ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന 'അവറാച്ചൻ ആൻഡ് സൺസ്' എന്ന പുതിയ കുടുംബ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം
പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്.
നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന് ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്.
അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി
ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ അവറാച്ചൻ ആൻഡ് സൺസിന്റെ ടീസർ,
ബിജു മേനോന്റെയും മറ്റു താരങ്ങളുടെയും ശ്രദ്ധേയമായ പ്രകടനം കൊണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകപ്രീതി നേടുകയാണ്.






