സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന 'രാമായണ' എന്ന സിനിമയുടെ ആദ്യഭാഗത്തിന്റെ റിലീസ് 2026 നവംബർ 5ന് നടക്കും.
ഇതോട് അനുബന്ധിച്ചുള്ള ടിക്കറ്റ് ബുക്കിംഗ്y ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
രൺബീർ കപൂറും സായ് പല്ലവിയും യഷും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്.
രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്.
സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു.
ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്.
ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്.






