.അമലഗിരി: ബി.കെ. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് നടപ്പാക്കുന്ന നൈപുണി പ്രോജക്ടിന്റെ ഭാഗമായി നാല്പാത്തിമലയിലെ പരമ്പരാഗത നെയ്ത്തുശാല സന്ദര്‍ശിച്ചു.
ചാസിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്തുശാലയിലെ ജീവനക്കാരെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
പരമ്പരാഗത നെയ്ത്തു മേഖലയിലെ തൊഴിലാളികളുടെ സേവനങ്ങളെ അംഗീകരിക്കുകയും പുതുതലമുറയ്ക്കു പരമ്പരാഗത തൊഴിലുകളുടെ പ്രാധാന്യം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മെല്‍ബി ജേക്കബിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.




