ഏററുമാനൂർ: പേരൂർ പൂവത്തുംമുട് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് ഒന്നരലക്ഷം രൂപയും ഫോണും കവർന്ന കേസിൽ 4 പേർ പിടിയിലായി. പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ ചോദ്യം ചെയ്തു വരുന്നു. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പിടിയിലായവർ പേരൂരിൽ മറ്റൊരിടത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്.
ഇവർ സഞ്ചരിച്ച ഒരു ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. പരിചയക്കാരനായ നാട്ടുകാരിൽ ഒരാളുടെ ബൈക്കിലാണ് അക്രമികൾ എത്തിയത്. ബൈക്കിന്റെ നമ്പർ പോലീസിന് കിട്ടിയിരുന്നു. ഇതു വച്ച് നടത്തിയ അന്വേഷണത്താലാണ് നാല് പേരെ പൊക്കിയത്.
15 മൊബൈൽ ഫോണുകളും ഒന്നര ലക്ഷം രൂപയുമാണ് അക്രമികൾകവർന്നു. ഏട്ടംഗ അക്രമികൾ തട്ടിയെടുത്തത്. ശനിയാഴ്ച പാതിരാത്രിയിലാണ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയത്. പെപ്പർ സ്പ്രേയടിച്ച ശേഷം ആക്രമിച്ച് കൊളളയടിക്കുകയായിരുന്നു. ഒരാൾക്ക് പരിക്കുണ്ട്.
കോഴിക്കടയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി അന്നത്തെ കളക്ഷൻ കൈവശം സൂക്ഷിച്ച് പിറ്റേ ദിവസമാണ് മുതലാളിക്ക് നൽകുന്നത്. ഇക്കാര്യം അറിയാവുന്നവരാണ് ആക്രമണം ആസൂത്രണം ചെയ്തത്. ശനിയാഴ്ച തൊഴിലാളികൾക്കെല്ലാം കൂലി കിട്ടുന്ന ദിവസമായതിനാൽ എല്ലാവരുടെയും പക്കൽ പണമുണ്ടായിരുന്നു.
കോട്ടയത്തുള്ള മാലി ഹോട്ടൽ ഉടമയുടെ വാടകവീട്ടിൽ താമസിക്കുന്ന 40 അസാം സ്വദേശികളാണ് കൊള്ളയടിക്കപ്പെട്ടത്. രണ്ട് നിലകളിലായാണ് താമസം. ഏറ്റുമാനൂർ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.






