ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന സ്വർണ കവർ ചെക്ക് നേതൃത്വം നൽകിയവരാണ് ഏറ്റുമാനൂർ ദേവസ്വം ഓഫീസിലും പ്രവർത്തിച്ചിരുന്നത്. കേരള ഹൈക്കോടതിയിൽ ഡി ബി. പി. 42/2026 നമ്പർ, എം ജി പ്രസാദ് കുമാർ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസ് റോഡ് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയതിനാൽ സത്യാവസ്ഥ ജനങ്ങൾക്ക് മനസ്സിലാക്കുവാനുള്ള അവകാശം ഉണ്ട്. ഇത് സംബന്ധിച്ച നടപടി ഉടൻ സ്വീകരിക്കണം.
2. പിൽഗ്രിം സെന്റർ മാറ്റി സ്ഥാപിക്കണം
ക്ഷേത്രാചാരങ്ങൾക്കും, ജനങ്ങളുടെ അഭിലാഷത്തിലും വിരുദ്ധമായിട്ടാണ് അവിടെ നിലനിന്നിരുന്ന അയ്യപ്പൻകോവിൽ പൊളിച്ചു മാറ്റി അതേ സ്ഥാനത്ത് പിൽഗ്രിം സെന്റർ തുടങ്ങുവാനുള്ള നടപടി സ്വീകരിച്ചിരുന്നത്.. ഭക്തജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൽഗ്രിം സെന്ററിന്റെ പണി തൽക്കാലം നിർത്തിവച്ചിട്ടുണ്ട്.. ഉത്സവ സമയത്ത് ആന എഴുന്നള്ളിപ്പിന് വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ സെന്റർ അവിടെത്തന്നെ സ്ഥാപിക്കുവാനുള്ള നടപടിയിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണം
3. ദേവസ്വം വക വസ്തുവും കെട്ടിടവും ഇലക്ഷൻ കമ്മീഷനിൽ നിന്നും തിരിച്ചു പിടിക്കണം.
ദീർഘകാലമായി ഇലക്ഷൻ കമ്മീഷൻ കരാർ വ്യവസ്ഥയിൽ ദേവസ്വം വകുപ്പിൽ നിന്നും കൈയടക്കി വെച്ചിരിക്കുകയാണ്.. ഇത് തിരിച്ചുപിടിക്കുവാനുള്ള നടപടി സ്വീകരിക്കണം
4. കോവിൽ പാടത്തു നിന്നും ബൈപ്പാസ് റോഡിലേക്ക് ലിങ്ക് റോഡ് നിർമിക്കണം
മഹാദേവക്ഷേത്രത്തിന്റെ മൈതാനത്തിന് സമീപം കോവിൽ പാടം റോഡിൽ നിന്നും ആരംഭിച്ച ബൈപ്പാസ് റോഡിൽ എത്തിച്ചേരുന്ന ലിങ്ക് റോഡ് നിർമ്മിക്കണം.. തെക്കേ ഗോപുരത്തിൽ നിന്നും സർവീസ് സ്റ്റേഷന്റെ തെക്കുവശത്ത് കൂടി ഇപ്പോൾ നിലവിലുള്ള പത്തടി റോഡ് വികസിപ്പിച്ച 60 അടി നീളത്തിൽ മണർകാട് ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കണം.. മണ്ഡല കാലത്തും, ഉത്സവ കാലത്തും പാലാ റോഡിലെയും എംസി റോഡിലെയും കുരുക്ക് ഇതുമൂലം അഴിക്കുവാൻ കഴിയും. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് ഈ റോഡ് യാഥാർത്ഥ്യമാക്കണം.






