കോട്ടയം: ശബരിമല തീര്‍ഥാടനകാലത്ത് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം.
ശബരിമല തീര്‍ഥാടനത്തിനായി റെയില്‍വേ പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകള്‍ക്കും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യവും ശക്തമാണ്.
വഞ്ചിനാട് എക്സ്പ്രസിനും ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ക്കും സേ്റ്റാപ്പ് അനുവദിക്കണമെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
മികച്ച സൗകര്യങ്ങളുള്ള സ്റ്റേഷനില്‍ ഒരു സേ്റ്റാപ്പ് അനുവദിക്കുന്ന കാര്യത്തില്‍ റെയില്‍വേ അധികൃതര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നു.
എറണാകുളം ജങഷനില്‍ നിന്നു രാവിലെ 5.10ന് പുറപ്പെട്ട് 10ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുന്ന വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പില്ല. എറണാകുളത്തിനുശേഷം തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ്, കോട്ടയം എന്നിവിടങ്ങളിലാണു ട്രെയിന്‍ നിര്‍ത്തുന്നത്. രാവിലെ തിരുവനന്തപുരം ഭാഗത്തേക്കു വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ഏറ്റുമാനൂര്‍, പാലാ മേഖലകളിലുള്ളവര്‍ക്കു സ്റ്റോപ്പ് അനുവദിച്ചാല്‍ ഏറെ പ്രയോജനപ്പെടും.
നിലവില്‍ കോട്ടയം സ്േറ്റഷനെ ആശ്രയിക്കേണ്ടിവരുന്നത് ഇവര്‍ക്ക് അധിക യാത്രാസമയവും സാമ്പത്തിക ചെലവും ഉണ്ടാക്കുന്നു.
വഞ്ചിനാടിന് ഏറ്റുമാനൂരില്‍ സേ്റ്റാപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നിരവധി സമരങ്ങള്‍ നടന്നിട്ടും തീരുമാനമായില്ല.





