ഏറ്റുമാനൂർ: റെയിൽവേ ഗേറ്റിന്റെ ടാറിങ് ജോലിക്കായി സൂക്ഷിച്ചിരുന്ന ഏകദേശം 1,98,000 രൂപ വിലമതിക്കുന്ന 12 ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാളെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ ഭരണങ്ങാനം ആലപ്പാറ ഭാഗം ഊന്നുകല്ലുങ്കൽ വീട്ടിൽ വർഗീസിന്റെ മകൻ ജോഷി വർഗീസ് (54) ആണ് പോലീസ് പിടിയിലായത്.
മോഷണ ഉദ്ദേശ്യത്തോടെ പരാതിക്കാരന്റെ പിതാവ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള 12 ടാർവീപ്പകൾ 2026 ജൂലൈ 20-ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിലുള്ള സമയത്ത് നാല് പേർ ചേർന്ന് ബൊലേറോ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയെന്നാണ് കേസ്.
നമ്പ്യാകുളം ഭാഗത്തെ റെയിൽവേ ഗേറ്റിന്റെ ടാറിങ് പ്രവൃത്തിക്കായി നമ്പ്യാകുളം ഭാഗത്തുള്ള ചിറളക്കമറ്റത്തിൽ ജോമോന്റെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ടാർവീപ്പകളാണ് മോഷണം പോയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.






