കോട്ടയം: ആരാലും ആശ്രയം ഇല്ലാതെ ഏറ്റുമാനൂർ കോണിക്കൽ ഭാഗത്ത് ഷാപ്പിന്റെ തിണ്ണയിൽ താമസിച്ചിരുന്ന പുന്നതറയിൽ വണ്ടനാനിക്കൽ വീട്ടിൽ വേലായുധൻ നായർ (83) എന്നയാളെ മക്കൾക്ക് കൈമാറി പോലീസ്.
ഇന്നലെ വി വി ഐ പി ഡ്യൂട്ടിക്കിടെയാണ് ഈ വയോധികനെ പോലീസുകാർ പരിചയപ്പെടുന്നത്. തുടർന്ന് അയാളുടെ വിവരങ്ങളൊക്കെ തിരക്കി. മക്കൾ ഉപേക്ഷിച്ചതാണെന്നും ഉണ്ടായിരുന്ന സ്വത്തെല്ലാം ഭാര്യയുടെയും മക്കളുടെയും പേരിൽ എഴുതിവെച്ചതാണെന്നും, ഇപ്പോൾ ഒരു നിവർത്തിയില്ലാതെ കോണിക്കൽ ഭാഗത്തുള്ള ഒരു ഷാപ്പിന്റെ തിണ്ണയിലാണ് താമസമെന്നും അറിഞ്ഞു. തുടർന്ന് അന്വേഷണം നടത്തി മക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിക്കുകയായിരുന്നു.
പള്ളിക്കത്തോട് ഇളങ്ങുളം സ്വദേശിയായ മൂത്ത മകൻ അജീഷ് സ്റ്റേഷനിൽ എത്തി വേലായുധൻ നായരെ ഏറ്റുവാങ്ങി. തുടർന്ന് ഇരുവരെയും സ്റ്റേഷനിൽ നിന്നും പറഞ്ഞയച്ചു.






