ഏറ്റുമാനൂർ: നഗരമധ്യത്തില് സ്ഥിതി ചെയ്യുന്ന മത്സ്യമാർക്കറ്റ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും മുനിസിപ്പല് മൈതാനം പാർക്കിംഗിനായി തുറന്നു നല്കണമെന്നും ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
മത്സ്യമാർക്കറ്റില് നിന്നും നഗരത്തിലാകെ ദുർഗന്ധം പരക്കുന്നെന്നും മലിനജലം ഓടകള് വഴി മീനച്ചിലാറ്റില് എത്തിച്ചേരുന്നു എന്നുമുള്ള പരാതി ഏറെ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തില് മത്സ്യമാർക്കറ്റ് ടൗണിന്റെ ഹൃദയഭാഗത്തുനിന്ന് മാറ്റി സ്ഥാപിക്കണം. ഷോപ്പിംഗ് കോംപ്ലക്സിനായി എട്ടു വർഷമായി അടച്ചിട്ടിരിക്കുന്ന സ്ഥലം വാഹനങ്ങളുടെ പാർക്കിംഗിനാ യി തുറന്നു കൊടുക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.






