.ഒളശ്ശ: അലക്കുകടവ് ശ്രീശങ്കരനാരായണപുരം ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവത്തിന് നാളെ (നവംബർ 17) ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമാകും. ക്ഷേത്രം മേൽശാന്തി വിശാൽ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
നാളെ പുലർച്ചെ 5 മണിക്ക് പള്ളിയുണർത്തലും നിർമ്മാല്യ ദർശനവും നടക്കും. തുടർന്ന് 6-ന് ഉഷപൂജയും ഗുരുപൂജയും, 6.30-ന് ഗണപതിഹോമവും നടക്കും. രാവിലെ 9.30-ന് ഉച്ചപൂജയ്ക്ക് ശേഷം 10.30-ന് നട അടയ്ക്കും.
വൈകിട്ട് 5.30-ന് വീണ്ടും നട തുറക്കും. 6.30-ന് ദീപാരാധന, ഗുരുപൂജ, ദീപക്കാഴ്ച, ഭഗവതിസേവ എന്നിവയും 7 മണിക്ക് അത്താഴപൂജയും നടക്കും. രാത്രി 7.15-ന് കോട്ടയം അയ്മനം എസ്.എൻ.ബി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭജൻസും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.





