സാമ്പത്തിക വർഷത്തെ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അലൻ കുര്യാക്കോസ് മാത്യുവും അഡ്വ. വിഷ്ണു മണിയും അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം, പൊതുസൗകര്യങ്ങൾ, കാർഷിക മേഖല, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളാണ് അംഗീകരിച്ചിട്ടുള്ളത്. അംഗീകരിച്ച പ്രധാന വികസന പദ്ധതികൾ: - കുമരകം, കവണാറ്റിൻകര ഡിവിഷനുകളിലെ വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈൻ ദീർഘിപ്പിക്കൽ. - കുമരകം 74-ാം നമ്പർ അംഗൻവാടിയുടെ കെട്ടിടത്തിൽ റൂഫ് വർക്ക്, തറയോട് പാകൽ. - കുമരകം 88-ാം നമ്പർ നാലുപങ്ക് അംഗൻവാടിയുടെ നവീകരണവും തറയോട് വിരിക്കലും. - കുമരകം, കവണാറ്റിൻകര ഡിവിഷനുകളിലെ വിവിധ വാർഡുകളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ. - കുമരകം വിജ്ഞാനപ്രഭ ലൈബ്രറിയുടെ കമ്പ്യൂട്ടർവത്കരണം. - കുമരകം–ഇടവട്ടം കുമ്പളന്തറ പാടശേഖരത്തിൽ VAF പമ്പ് സ്ഥാപിക്കുന്നതിനായി ട്രാൻസ്ഫോർമർ ശേഷി ഉയർത്തൽ. - കുമരകം കിഴക്കേപ്പള്ളിക്കായൽ പാടശേഖരത്തിലെ മോട്ടോർ പുരയുടെ അറ്റകുറ്റപ്പണികൾ. - കുമരകം ഡിവിഷനിലെ പൊങ്ങലക്കരി സങ്കേതത്തിലെ പൊതുകിണർ നവീകരണം. - പൊങ്ങലക്കരി സങ്കേതത്തിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ. - കുമരകം കണ്ണാടിച്ചാൽ പാടശേഖരത്തിന് പുറംബണ്ട് നിർമ്മാണം. - കുമരകം മൂലേപ്പാടം വടക്കേ ബ്ലോക്ക് പാടശേഖരത്തിന് കല്ലുകെട്ട് നിർമ്മാണം. - കുമരകം ബോട്ട് ജെട്ടിയിൽ പുതിയ ടെർമിനൽ നിർമ്മാണം. - 3, 4 വാർഡുകൾക്കായി പുതിയ അംഗൻവാടി കെട്ടിട നിർമ്മാണത്തിന് വിഹിതം അനുവദിക്കൽ. - ചിറത്തറ–പൂങ്കശ്ശേരി റോഡ് മണ്ണിട്ട് ഉയർത്തൽ. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കുമരകം, കവണാറ്റിൻകര മേഖലകളിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും ലഭ്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.