കോട്ടയം: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില് വെച്ച് രണ്ടര കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
അസമില് നിന്നും കേരളത്തിലേക്ക് കഞ്ചാവുമായി എത്തുകയായിരുന്ന രണ്ടുപേരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് പിടികൂടിയത്.
അസം സ്വദേശികളായ ഇഗ്രാമുല് ഹക്ക്, മാനുവല് ഹക്ക് എന്നിവരെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ. വി.എസ്. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബസ് സ്റ്റാൻഡിലേക്ക് നടന്നുവരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തില് കണ്ട പോലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില് ബാഗിന്റെ രണ്ട് അറകളിലായി പ്ലാസ്റ്റിക് കൂടുകളില് സൂക്ഷിച്ച നിലയില് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പോലീസിന്റെ തുടർനടപടികള് പൂർത്തീകരിച്ച് പ്രതികളെ ഇന്നു കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്യും.






