കൊച്ചി: യുട്യൂബില്‍ 8 മില്ല്യണിലേറെ കാഴ്ചക്കാരെ നേടി സോഷ്യല്‍ മീഡിയയില്‍ വൻ തരംഗമായി മാറിയിരിക്കുകയാണ് ഡിസ്കോയിലെ 'ഇതിന്നോ ആദമേ' ഗാനം.
മണികണ്ഠൻ അയ്യപ്പയുടെ സംഗീത സംവിധാനത്തില്‍ ചെമ്പന്‍ വിനോദ്, ദേവ് മോഹൻ, ലുക്മാന്, ആന്റണി പെപ്പെ എന്നിവര്‍ തകർത്തഭിനയിക്കുന്ന 'ഇതിന്നോ ആദാമേ.. എന്ന ഗാനമാണ് സോഷ്യല്‍ മീഡിയ തകർത്തു വാഴുന്നത്!
പരമ്പരാഗതമായ മാര്‍ഗംകളി താളങ്ങളും നാടന്‍ ശൈലികളാലും വാമൊഴിയായി നമ്മളിലേക്ക് എത്തിക്കുന്ന ഗാനംകൂടിയാണിത്. ഒരേ സമയം മാർഗംകളിപ്പാട്ടിൻ്റെ താളവും റാപ്പിൻ്റെ ബീറ്റുമുള്ള ഡാൻസ് നമ്പറായാണ് ഈ ഗാനം മണികണ്ഠൻ അയ്യപ്പ ഒരുക്കിയിരിക്കുന്നത്.
പാട്ടിലെ ബീറ്റുകളുടെ ഇൻസ്ട്രുമന്റേഷൻ അതിഗംഭീരമാണ്. നവതലമുറ ട്രെൻഡുകളുടെ എല്ലാ സാധ്യതകളെയും സഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിംങ്ങും മാസ്റ്ററിംങ്ങും അബിൻ പോള്‍ നിർവ്വഹിച്ചിരിക്കുന്നു.
ഈ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ലെമയും ചേർന്നാണ്. 'ഒരു മെക്സിക്കൻ അപരാത', 'കുമാരി', 'അഞ്ചക്കള്ളകോക്കാൻ', തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ചടുലമായ താളത്തില്‍ വീണ്ടും മലയാള സിനിമയില്‍ തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുകയാണ് മണികണ്ഠൻ അയ്യപ്പ.
ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറില്‍ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോള്‍ച്ചനും സംയുക്തമായാണ് നിർമ്മിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് എഴുതുന്ന സിനിമയില്‍ ആൻ്റണി വർഗീസ് പെപ്പെ ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നവംബർ 6ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെടും.
ചിത്രത്തില്‍ ദേവ് മോഹൻ്റേതായി ഇറങ്ങിയ കാരക്ടർ പോസ്റ്റർ വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ദേവിൻ്റെ മുൻ കഥാപാത്രങ്ങളില്‍ നിന്ന് അടി മുടി മാറി റോ- ബോള്‍ഡ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്.
ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനില്‍ (സോഷ്യല്‍ മീഡിയാ ഇൻഫ്ലുവൻസർ), മീര വാസുദേവൻ, സെന്തില്‍ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






