ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഇന്നും ദില്ലി സംഘർഷഭരിതം.
തെരുവിലിറങ്ങിയ ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.
കൊണാട്ട് പ്ലേസിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകൾ പ്രതിഷേധിച്ചു.
ഇവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജിക്ക് സമരത്തിനിടെ പരിക്ക് പറ്റി. ആദർശിൻ്റെ നെറ്റി പൊട്ടി പരിക്ക് പറ്റിയെന്നാണ് വിവരം.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലവിൽ സിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്.
അതിനിടെ, ജോണ് ബ്രിട്ടാസ് എംപിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.






