വൈക്കം: ടൗണിലും സമീപപ്രദേശങ്ങളിലും സാമൂഹിക വിരുദ്ധര്‍ പിടി മുറുക്കുന്നു. ചീറിപ്പാഞ്ഞ് ബൈക്കിലെത്തുന്ന ചില യുവാക്കളാണ് പ്രധാന പ്രശ്നക്കാര്‍.
ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നടക്കുന്നവരും നഗരത്തിലെത്തുന്നവര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നു. ബീച്ച് റോഡ്, ആശ്രമം സ്കൂള്‍ റോഡ്,ആശുപത്രി ബി എസ് എന്‍ എല്‍ റോഡ്, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് ഇവര്‍ കൂടുതല്‍ തമ്പടിക്കുന്നത്. നഗരത്തിലെ നിരീക്ഷണ കാമറകള്‍ പലതും ഇവര്‍ക്ക് അനു കൂലമാകുന്നു. കഴിഞ്ഞ ദിവസം നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിനു സമീപമുള്ള ടോയ്ലറ്റിന്റെ പൈപ്പ് കണക്ഷന് സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുകയും ടാപ്പുകള്‍ ഊരിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ പതിവായിരിക്കുന്നു. ഇതുമൂലം ടോയ്ലറ്റ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
ഇത് നഗരസഭയ്ക്ക് ഭീമമായ നഷ്ടം വരുത്തി. അഷ്ടമിക്കുമുമ്പ് നിരീക്ഷണക്യാമറകളുടെ കേടുപാടുകള്‍ മാറ്റിയും പോലീസ് പട്രോളിംഗ് ശക്തമാക്കിയും പ്രശ്നപരിഹാരം ഉണ്ടാക്കണം. അല്ലാത്തപക്ഷം സാമൂഹികവിരുദ്ധര്‍ വൈക്കത്തിന്റെ ക്രമസമാധാനനില പോലും തകിടം മറിച്ചേക്കും .





