വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആത്മഹത്യാ പ്രവണതയ്ക്കെതിരെ മധുരം ജീവിതമെന്ന സന്ദേശമുയർത്തി ആരംഭിക്കുന്ന ബോധവത്ക്കരണ യജ്ഞത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ പ്രഖ്യാപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ വൈക്കം വിജയലക്ഷ്മിയെ ഷാൾ അണിയിച്ച് ആദരിച്ചുകൊണ്ട് വിജയലക്ഷ്മിയെ ആത്മഹത്യയ്ക്കെതിരായ പോരാട്ടത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാസോമൻ,
താലൂക്ക് ആശുപത്രിയിലെ മനോരോഗ വിദഗ്ധ ഡോ. ജി.രൂപശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, പി.എസ്. പുഷ്പമണി, പഞ്ചായത്ത് പ്രസിഡൻ്റുമായ ആരതി രമേശൻ , എസ്. ബിജു, പഞ്ചായത്ത് അംഗം പി.ഡി.ജോർജ്, കൊതവറ കോളജ് എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ റോയി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് പ്ലാൻ കോ- ഓർഡിനേറ്റർ വി.എസ്. രജനി തുടങ്ങിയവർ പ്രസംഗിച്ചു.





