ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിടവാങ്ങല്‍ മത്സരം നടത്താനുള്ള പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്റ ശ്രമങ്ങള്‍ക്ക് തിരിച്ചടി.
വിരമിച്ചതിന് ശേഷം വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി അണിയാന്‍ താല്പര്യമില്ലെന്നാണ് റൊണാള്‍ഡോയുടെ നിലപാട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറഞ്ഞത് വ്യാഴാഴ്ച്ചയാണ്. അടുത്തയാഴ്ചത്തെ യുവേഫ നേഷന്‍സ് ലീഗില്‍ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ജഴ്സിയില്‍ കാണാമെന്ന് ആരാധകരും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷനും പ്രതീക്ഷിച്ചിരിക്കേ ആയിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.
ഇതിന് പിന്നാലെയാണ് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് ലിയോണല്‍ മെസ്സിക്ക് നല്കിയതുപോലെ റൊണാള്‍ഡോയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം നടത്താന്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് തീരുമാനിച്ചത്.
എന്നാല്‍ തന്റെ വിരമിക്കലിന് കാരണക്കാരനായ ജോര്‍ജ് ജീസസ് പരിശീലിപ്പിക്കുന്ന ദേശീയ ടീമില്‍ കളിക്കില്ലെന്നാണ് റൊണാള്‍ഡോയുടെ ഉറച്ച തീരുമാനമെന്ന് പോര്‍ച്ചുഗലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതോടെ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം എന്ന ഫുട്ബോള്‍ ഫെഡറേഷന്റെ മോഹം പ്രതിസന്ധിയിലായി.






