തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ കൊലക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കടയ്ക്കാവൂർ സ്വദേശി കടകംപള്ളി ബിജുവാണ് മരിച്ചത്.
മരണം കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിജുവിന്റെ തലയ്ക്ക് പിന്നില്‍ മുറിവേറ്റ പാടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ബിജുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളില്‍ ഒരാളുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബിജു. ഇതിന്റെ വൈരാഗ്യം ആയിരിക്കാം ബിജുവിന്റെ മരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.






