തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി.
വര്‍ക്കല ഇടവ കല്‍ക്കൂട്ടംവിള സ്വദേശിനിയായ ശാരദ(75)യ്ക്കാണ് പൊലീസുകാരുടെ മര്‍ദ്ദനമേറ്റത്.
ഒരാഴ്ച്ച മുന്‍പാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്.
അയല്‍വാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പരാതി നല്‍കാനായി സെക്രട്ടറിയേറ്റില്‍ എത്തിയതായിരുന്നു ശാരദ.






