തിരുവനന്തപുരം: വൈദ്യുതിക്ഷാമം പരിഹരിക്കാതെ നാടിനെ ഇരുട്ടിലേക്ക് തള്ളിവിട്ട യു ഡി എഫ് സർക്കാറിനെതിരെ സി.പി.ഐ(എം)യുടെ നേതൃത്വത്തിൽ ചങ്ങാനാശ്ശേരിയിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
പരിപാടി സി.പി.ഐ(എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷം ഇല്ലാത്ത പവർകട്ടിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ മുൻ മന്ത്രി വി.എൻ. വാസവൻ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി അഡ്വ. കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. പാർട്ടി നേതാക്കളും പ്രവർത്തകരും വലിയ തോതിൽ പ്രതിഷേധത്തിൽ അണിനിരന്നു.






