വയനാട്: വയനാട് പനമരം കൂളിവയല്‍ ഗസാലി കോളജില്‍ സീനിയർ-ജൂനിയർ വിദ്യാർഥികള്‍ തമ്മില്‍ സംഘർഷം.
ബൈക്ക് കോളജ് വളപ്പിലേക്ക് കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജ് ക്യാമ്പസിനുള്ളില്‍ വെച്ചാണ് വിദ്യാർഥികള്‍ തമ്മില്‍ തർക്കമുണ്ടായത്.
വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി ആരംഭിച്ചു.






