തലയോലപ്പറമ്പ് : തലയോലപറമ്പ് അക്കാദമി ഓഫ് ചെസ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് സെൻ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന മൂന്നാമത് അഖില കേരള ചെസ് ടൂർണമെൻ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മൽസരവിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ 86ക്യാഷ് പ്രൈസുകൾ
,34 ട്രോഫികൾ 20 മെഡലുകൾ എന്നിവയാണ് സമ്മാനിച്ചത്.
ബിലോ 1700 വിഭാഗത്തിൽ തൃശൂർ സ്വദേശി കെ.ബി. അനൂപ് ഒന്നാം സ്ഥാനവും തലയോലപറമ്പ് സ്വദേശി നിവേദ സ്രാമ്പിക്കൽ രണ്ടാം സ്ഥാനവും നേടി. ബിലോ 1550 വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എം. സുൽഫിക്കർ ഒന്നാം സ്ഥാനവും എറണാകുളം സ്വദേശി റിയോബൻ രഞ്ജിത്ത് രണ്ടാം സ്ഥാനവും നേടി.
അൺറേറ്റഡ് വിഭാഗത്തിൽ എറണാകുളം സ്വദേശി
എം.ആർ. സൂരജ് ഒന്നാം സ്ഥാനവും എറണാകുളം സ്വദേശി കെ.എസ്. ഷാജി രണ്ടാം സ്ഥാനവും നേടി.
60വയസിനു മേലുള്ളവരുടെ മത്സരത്തിൽ മുണ്ടക്കയം സ്വദേശി പ്രിൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
15 വയസിൽ താഴെ ഉള്ളവരുടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കോട്ടയം സ്വദേശി ആഷിക് അരുൺ ഒന്നാം സ്ഥാനവും എറണാകുളം സ്വദേശി റോയീസ് അരുൺ
രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 10 വയസിൽ താഴെയുള്ളവരുടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വയനാട് സ്വദേശി സി.പി. പ്രവേശനവ് ഒന്നാം സ്ഥാനവും എറണാകുളം സ്വദേശി ഇഷാൻ സന്തോഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും മികവ് പുലർത്തി യ കോട്ടയം സ്വദേശി പി. നവനീതിനും പെൺകുട്ടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട സ്വദേശി സിൽവിയ മേരി സാജനും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ടൂർണമെൻ്റിന്
അസറ്റ് ചെസ് ക്ലബ്
പ്രസിഡൻ്റ് കെ.കെ. ഉണ്ണിക്കുട്ടൻ, സെക്രട്ടറി ബിജു പവിത്രൻ,ട്രഷറർ വി.കെ.രമേശൻ , രക്ഷാധികാരി എം.ടി.തര്യച്ചൻ,ബിനു മോഹൻ,ആർ. സുരേന്ദ്രനാഥ്,വിജയ കുമാർഷേണായി, എംഎം കൃഷ്ണൻകുട്ടി, കെ.ജെ ജീസസ്, പി.ബാഹുലേയൻ , വി.എ.അജേഷ്കുമാർ, ഫിൽസൺ ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.






