കോട്ടയം: വിരമിച്ച ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ സമരത്തിന്റെ ഭാഗമായി കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ ഓൾ ബാങ്ക് റിട്ടയറീസ് ബേസിക് പെൻഷൻ റിവിഷൻ സ്ട്രഗിൾസ് ചെയർമാൻ മന്ത്രയിൽ ബാബു തോമസ് രാവിലെ 9 മുതൽ ഒരു മണിക്കൂറും ശേഷം 5 മണിവരെ ബാങ്ക് ഓഫ് ഇന്ത്യക്ക് മുമ്പിലും നിരാഹാര ധർണ നടത്തി.ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കുക.ബാങ്ക്സ് റിട്ടയറീസിന് 1987 മുതൽ നിയമവിരുദ്ധമയി തടഞ്ഞുവെച്ചിരിക്കുന്ന അടിസ്ഥാന
പെൻഷൻ പരിഷ്കരണം ബാങ്കുകളിലുള്ള 500000 കോടി രൂപയിൽ നിന്നും കൊടുക്കുക.റിട്ടയറീസിന് സൗജന്യ വൈദ്യസഹായം നൽകുക എന്നി ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം ഇന്ത്യൻ പ്രസിഡന്റിന് ബ്രാഞ്ച് മാനേജർ മുഖേന സമർപ്പിച്ചു.






