കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്) 52-ാം സംസ്ഥാന പ്രതിനിധി സമ്മേളനം സെപ്തംബർ 19, 20 തീയതികളിൽ ഏറ്റുമാനൂരിൽ നടക്കും. ഏറ്റുമാനൂർ സാൻജോസ് ഓഡിറ്റേറിയത്തിൽ (പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മ നഗർ) ശനിയാഴ്ച്ച 4 പി.എം ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും.
തുടർന്ന് ബൈലോ ഭേദഗതി സമ്മേളനവും സംസ്ഥാന കമ്മറ്റിയും നടക്കും. രണ്ടാം ദിവസം ഞായറാഴ്ച രാവിലെ 10 ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം പട്ടികജാതി-പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥി ആയിരിക്കും.
ഏറ്റുമാനൂർ നഗരസഭ ചെയർമാൻ റ്റോമി കുരുവിള പ്രതിഭകളെ ആദരിക്കും 11 മണിക്ക് പ്രതിനിധി സമ്മേളനം ജലവിഭവ - ഭവന നിർമ്മാണ വകുപ്പു മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി മുഖ്യ പ്രഭാണം നടത്തും. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ വാർഷിക റിപ്പോർട്ടും, ട്രഷറർ അനിൽകുമാർ റ്റി.ആർ കണക്കും, ശിവപ്രകാശ്.എം. ആർ ദേവസ്വം റിപ്പോർട്ടും, ഡി. സുരേഷ് ദേവസ്വം കണക്കും, സി.എസ്. ശശീന്ദ്രൻ ക്ഷേത്ര പുനരുദ്ധാരണക്കണക്കും അവതരിപ്പിക്കും.
നിലവിലുള്ള സംവരണം അട്ടിമറിക്കാൻ വേണ്ടി ഡൽഹിയിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിനെതിരെയും അതിനു പിന്നിലെ ഗൂഡാലോചന തുറന്നു കാണിക്കുന്നതിനും കേരളത്തിൽ സമഗ്രമായ ജാതി സെൻസസ് നടപ്പാക്കുക. പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വന്തം നിലയിലും സമാന സംഘടനകളുമായി ചേർന്നും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് സമ്മേളനം രൂപം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ രാജീവ് നെല്ലിക്കുന്നേൽ, സുരേഷ് മൈലാട്ടുപാറ, പി.ആർ. ശിവരാജൻ, അനിൽകുമാർ. റ്റി ആർ, സി.എസ്. ശശീന്ദ്രൻ വിജയ്ബാലകൃഷ്ണൻ, എ.വി. മനോജ്, കെ.ആർ. ഗോപി, സജിûസി.എം, സി.കെ.രാജൻ, സുജാത, പി മനോജ് സി.എസ് തുടങ്ങിയവർ പങ്കെടുത്തു.
Mob 9447021454






