പ്രേക്ഷകമനസ്സുകള്‍ കീഴടക്കി ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസില്‍ തരംഗമാകുന്നു.
ആദ്യ മൂന്ന് ദിനങ്ങളില്‍ തന്നെ 61.37 കോടി രൂപയുടെ വമ്പന്‍ ആഗോള കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. തുടര്‍ വിജയങ്ങളുടെ ചരിത്രമുള്ള ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും ഒന്നിച്ച ഈ രണ്ടാം ചിത്രം.
ഓണക്കാലത്തോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ ചിത്രം, തിയേറ്ററുകളിൽ അഭൂതപൂർവമായ ജനത്തിരക്കാണ് സൃഷ്ടിക്കുന്നത്. ഓണം കഴിഞ്ഞാൽ പോലും ടിക്കറ്റ് കിട്ടാനിടയില്ലെന്നാണ് സൂചന.
പല പ്രമുഖ കേന്ദ്രങ്ങളിലും ടിക്കറ്റുകൾ മുൻകൂട്ടി വിറ്റഴിയുന്ന അവസ്ഥയാണുള്ളത്. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച നിവിൻ പോളി - മമിത ബൈജു കൂട്ടുക്കെട്ടിന്റെ കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ആകർഷണമായി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ഓവർസീസ് വിപണികളിലും ചിത്രം അഭൂതപൂർവമായ നേട്ടമാണ് കൈവരിക്കുന്നത്. ജിസിസി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള ഉയർന്ന കളക്ഷൻ റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
പ്രേക്ഷകരുടെ വൻ പങ്കാളിത്തവും പോസിറ്റീവ് റിവ്യൂകളും കണക്കിലെടുക്കുമ്പോൾ, മലയാളത്തിലെ ഇതുവരെയുള്ള സകല ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡുകളും ബെത്ലഹേം കുടുംബ യൂണിറ്റ് തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
'പ്രേമലു'വിന് ശേഷം ഭാവന സ്റ്റുഡിയോസും സംവിധായകൻ ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിച്ച ഈ ചിത്രം അതിവേഗം 100 കോടി ക്ലബ്ബിൽ സുരക്ഷിതമായി ഇടംപിടിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.






