കോട്ടയം: അയ്മനം ക്ഷേത്രത്തിലെ ഉൽസവത്തിനിടെ സംഘർഷമുണ്ടാക്കുകയും ഗാനമേളയ്ക്കിടെ യുവാവിൻ്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത ക്രിമിനൽ സംഘത്തെ കൈയ്യോടെ വെസ്റ്റ് പൊലീസ് പിടികൂടി.
നഗരത്തിലെ സ്ഥിരം ക്രിമിനലുകളും അയ്മനം സ്വദേശികളുമായ ബിബിൻലാൽ, ആദിത്യൻ, അർജുൻ എന്നിവരെയാണ് വെസ്റ്റ് സി ഐ അനൂപ് ജോസിൻ്റെയും, എസ് ഐ ഗിരീഷിൻ്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ അയ്മനം ക്ഷേത്രത്തിലെ ഗാനമേള കണ്ട് മടങ്ങുകയായിരുന്ന അശ്വിൻ എന്ന യുവാവിനെ ഇടവഴിയിൽ തടഞ്ഞ് നിർത്തി മൂവരും ചേർന്ന് ആക്രമിച്ച് കൈ തല്ലി ഒടിക്കുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം ആരംഭിച്ച വെസ്റ്റ് പൊലീസ് ക്രിമിനൽ സംഘത്തിൽ പെട്ട മൂന്ന് പേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, വിപിൻ, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
നഗരത്തിലെ ക്രിമിനൽ സംഘങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സ്ഥിരം ക്രിമിനലുകളെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുമെന്നും
സി ഐ അനൂപ് ജോസും, എസ് ഐ ഗിരീഷ്കുമാറും പറഞ്ഞു






