അയ്മനം : ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ അയ്മനം ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ അറിയിച്ചു.
നിലവിൽ വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കായി അയ്മനം PJMUP സ്കൂളിൽ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തുമ്പലശ്ശേരി പ്രദേശത്തെ നിവാസികൾക്കായി കുന്നേൽ സ്കൂളിലും ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യമായാൽ ഉടൻ പ്രവർത്തനം ആരംഭിക്കും. പരിപ്പ് സ്കൂൾ, കുന്നേൽ സ്കൂൾ, അയ്മനം PJMUP സ്കൂൾ, കുടമാളൂർ എൽ.പി. സ്കൂൾ
എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ അയ്മനം ഗ്രാമപഞ്ചായത്തും അയ്മനം വില്ലേജ് അധികൃതരും സംയുക്തമായി ഒരുക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരുകയും, ആവശ്യമായ സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് ക്യാമ്പുകളിലേക്ക് മാറുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഏത് അടിയന്തര സാഹചര്യത്തിലും ഗ്രാമപഞ്ചായത്തും റവന്യൂ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
`






