അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’ മത്സരങ്ങൾ നവംബർ 7, 8 തീയതികളിലായി നടക്കും.
നവംബർ 7-ന് കലാമത്സരങ്ങളും നവംബർ 8-ന് കായികമത്സരങ്ങളും
നടത്തും. അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 40 വയസ്സ് വരെയുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്.
കേരളോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി 2026 നവംബർ 4 ആണ്.
വ്യക്തിഗത ഇനങ്ങളിലും ടീം അടിസ്ഥാനത്തിലുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ അറിയിച്ചു.






