തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു.
ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ വിഘ്നേഷിനാണ് വെട്ടേറ്റത്.
കോളജിന് പുറത്ത് ബസ്റ്റോപ്പിൽ ആയിരുന്നു സംഭവം. തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കോളജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്.
തുടർന്നുണ്ടായ വാക്കു തർക്കത്തിനിടയിലാണ് സംഭവം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.






