തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബാങ്ക് എടിഎം തകർത്ത കേസില്‍ യുവാവ് അറസ്റ്റില്‍.
ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചയ്ക്കലിലെ എടിഎം തകർത്ത അമ്പലത്തറ സ്വദേശി ഉസ്മാനാണ് (25) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 19ന് രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി എടിഎമ്മില്‍ നിന്ന് കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയെങ്കിലും കിട്ടിയില്ല. ഇതിന്റെ ദേഷ്യത്തില്‍ മെഷീൻ പൊളിക്കുകയായിരുന്നുവെന്നാണ് വിവരം.
25,000 രൂപയുടെ നാശനഷ്ടമാണ് വരുത്തിയത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ സിഐ ആർ എസ് ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ആണ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്.






