തിരുവനന്തപുരംപതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 47 വര്‍ഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ദാസ് ആന്റണിയെയാണ് (43) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം
2025 മേയ് 24നാണ് കേസിനാസ്പദമായ സംഭവം.
അയല്‍വാസിയും ബന്ധുവുമായ കുട്ടി വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിച്ചത്.
ഇതിനിടെ മറ്റൊരാള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടു.
കുട്ടിയെ അന്വേഷിച്ച് മുത്തച്ഛന് എത്തിയെങ്കിലും കുട്ടി മടങ്ങിപ്പോയെന്ന് പറഞ്ഞ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയച്ചു.
.തുടര്‍ന്നും പ്രതി അതിക്രമം തുടര്‍ന്നു. ഭയന്നുപോയ കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല
അടുത്ത ദിവസം പ്രതിയുടെ വീട്ടിലേക്ക് വീണ്ടും പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ മടിച്ച കുട്ടി പീഡനവിവരം സഹോദരിയോട് വെളിപ്പെടുത്തുകയായിരുന്നു.
പ്രതി ബന്ധുവായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ വഴങ്ങാതെ വലിയതുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വലിയതുറ സബ് ഇന്‍സ്പെക്ടര്‍മാരായ ആര്. പ്രകാശ്, എസ്. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ് മോഹന്‍ ഹാജരായി.






