അടൂർ : സമൂഹിക മാദ്ധ്യമങ്ങളിലൂടെ കെ.എസ്.യു നേതാവ് ഫെന്നി നൈനാനെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ.
മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫ് (48) ആണ് അറസ്റ്റിലായത്.
ഫെന്നി നൈനാനെപ്പറ്റി 2026 സെപ്റ്റംബർ 20ന് രാജൻ ജോസഫ് എന്ന പേരിലുള്ള യൂട്യൂബ് അക്കൗണ്ട് വഴി അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ നടത്തി.
കൂടാതെ മതസ്പർദ വളർത്തണം എന്ന ഉദ്ദേശത്തോടെയുള്ള പ്രചാരണവും വീഡിയോയിൽ ഉൾപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ കാട്ടി ഫെന്നി നൈനാൻ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ രാജൻ ജോസഫിന് ജാമ്യം ലഭിച്ചു.






