കണ്ണൂര്‍: ഒളിവിൽ നിന്ന് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച നടന്നു.പിടിവീണിട്ടും കൂസലില്ലാതെ അര്ജുന് ആയങ്കി.
പോലീസിനെ താന്‍ ഒരിക്കലും വെല്ലുവിളിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞതെല്ലാം ന്യായമായ കാര്യങ്ങള്‍ മാത്രമാണെന്നുമായിരുന്നു കസ്റ്റഡിയിലെടുത്ത ശേഷമുള്ള ആയങ്കിയുടെ ആദ്യ പ്രതികരണം.
അതിനോടൊപ്പം, 'കടലില്‍ കാണാതായവരെ കിട്ടിയോ' എന്ന് ചോദിച്ച് പോലീസിന്റെ തെരച്ചില്‍ രീതികളെ പരിഹസിക്കാനും ഇയാള്‍ മടിച്ചില്ല. കണ്ണൂരില്‍ എത്തിയത് പോലീസിനു മുന്നില്‍ കീഴടങ്ങാനല്ലെന്നും ഇയാള്‍ വാദിച്ചു.
അറസ്റ്റിനു ശേഷവും യാതൊരു കുറ്റബോധവുമില്ലാതെയാണ് ഇയാള്‍ പോലീസിനു മുന്നില്‍ പെരുമാറിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാള്‍ക്ക് പുലര്‍ച്ചെ തന്നെ വായിക്കാന്‍ പത്രങ്ങള്‍ നല്‍കിയിരുന്നു.
പത്രം കയ്യില്‍ കിട്ടിയതു മുതല്‍ യാതൊരു ഭയവുമില്ലാതെ അതീവ ശാന്തനായി വാര്‍ത്തകള്‍ വായിച്ചുതീര്‍ക്കുന്ന കൂസലില്ലാത്ത ആയങ്കിയെയാണ് സ്റ്റേഷനില്‍ കണ്ടത്.
തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കൂട്ടാളി ജിതിനും ഒരു ഓട്ടോ ഡ്രൈവറുമാണ്. കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയത് ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്.
കസ്റ്റഡിയിലായ ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മറുപടികളാണ് കൂട്ടുകാരനായ ജിതിന് നല്‍കിയിരുന്നത്. എന്നാല്‍ സംഭവദിവസം ആയങ്കിയെ കയറ്റിവിട്ട ഓട്ടോ ഡ്രൈവറെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.
ണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്.
സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.






