കോട്ടയം :
ചന്തക്കവലയിൽ സ്വകാര്യ ബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്.ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് അപകടം. കോട്ടയത്തുനിന്ന് ചിങ്ങവനം വഴി ചങ്ങനാശ്ശേരിക്ക് പോകുന്ന തണ്ട പ്ര എന്ന സ്വകാര്യബസ്സാണ് അപകടം ഉണ്ടാക്കിയത് .ചന്തക്കാലയിൽ ബസ് കാത്തുനിന്ന സ്ത്രീകൾക്കിടയിലേക്കാണ് ബസ്സ് പാഞ്ഞു കയറിയത്. 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല






