കൊച്ചി: കൂടത്തായി കൊലപാതകം ആസ്പദമാക്കി നിർമിച്ച അണലി വെബ് സീരീസിന്റെ റിലീസ് താത്കാലിമായി തടഞ്ഞു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നല്കിയ അന്യായത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്.
വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം തനിക്ക് വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം കണക്കിലെടുത്താണ് കോടതി വെബ് സീരീസിന് വിലക്കേർപ്പെടുത്തിയത്.






