കോട്ടയം : കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ വിവിധ നദികളിൽ കേന്ദ്ര ജല കമ്മീഷൻ അലർട്ടുകൾ പ്രഖ്യാപിച്ചു. താഴെ പറയുന്ന നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (തുംപമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)
കോട്ടയം : മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : കരമന (വെള്ളൈകടവ് സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (മലക്കര സ്റ്റേഷൻ)
തൃശ്ശൂർ : കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.






