കോട്ടയം: വോട്ട് തട്ടിപ്പിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.പി.സി.
വോട്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിന് പിന്തുണ നൽകുന്നതിനും, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ തത്വങ്ങളെയും സംരക്ഷിക്കുന്നതിനുമായി, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (AIPC) കോട്ടയം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ പരിപാടി നാളെ 4.30 പി.എം ന് കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ സംഘടിപ്പിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. AIPC ജില്ലാ പ്രസിഡന്റ് അഡ്വ. രവീഷ് സതീഷ് അധ്യക്ഷത വഹിക്കും.






