അടൂർ: പൊലീസ് സ്റ്റേഷൻ അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെയടക്കം പ്രതിചേർത്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാൻ നീക്കം.
കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മല്‍, അബിൻ ശിവദാസ് എന്നിവരും പ്രതികളാണ്.
മുൻകൂർ ജാമ്യം നേടാൻ ഇവർ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.
ജൂലായ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമം അതീവ ഗൗരവകരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ മുൻപ് വ്യക്തമാക്കിയത്.
പൊലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറി ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.






