പാലാ : കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ട് 43ആം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അഡാർട്ടിന്റെ വാർഷിക ആഘോഷവും അൽ അറ്റീൻ, അൽ അനോൺ, ആൾക്കഹോളിക് അനോണിമസ് സംയുക്ത സംഗമവും നാളെ (ഒക്ടോബർ നാലിന്) അഡാർട്ട് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 11 30ന് വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്ക് 1.30 ന് ലഹരി വിമുക്ത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2:30ന് വികാരി ജനറൽ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന വാർഷിക ആഘോഷ സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ പ്രോജക്ട് ഡയറക്ടർ ഫാദർ ജെയിംസ് പൊരുന്നോലിൽ, പ്രൊജക്റ്റ് കോഡിനേറ്റർ എൻ എം സെബാസ്റ്റ്യൻ, എസ് എൽ സി എ കോഡിനേറ്റർ ടി എം മാത്യു, അഡാർട്ട് സീനിയർ കൗൺസിലർ ജോയ് കെ മാത്യു തുടങ്ങിയവർ പ്രസംഗിക്കും. പരിപാടികൾക്ക് കൗൺസിലർമാരായ ലിപി അഗസ്റ്റിൻ, ലിജോ ജോസ്, കെ ആർ മധു, റോസിലിൻ, സൗമ്യ, റിച്ചു എസ് കാപ്പൻ, ടോമി തുടങ്ങിയവർ നേതൃത്വം നൽകും.






