കോട്ടയം:മേവട ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മേവട സ്വദേശികളായ രാധാകൃഷ്ണൻ ( 63) ജോസ് തോമസ്( 60) എന്നിവർക്കു പരുക്കേറ്റു.
രാവിലെ 10 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി അരുണാപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം
വിട്ട് മറിഞ്ഞു അരുണാപുരം സ്വദേശി വിജോകുമാറിനു ( 48) പരുക്കേറ്റു.
ഇന്നലെ വൈകിട്ടു പുന്നത്തറ പള്ളി ഭാഗത്തു വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അയർക്കുന്നം സ്വദേശി ഹരിലാലിനു (23) പരുക്കേറ്റു.






