കോട്ടയം: പോളിയോയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി നവംബർ 𝟐𝟐 ഞായറാഴ്ച സംസ്ഥാനത്തുടനീളം പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തും.
അഞ്ച് (𝟓) വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
മുൻപ് പോളിയോ വാക്സിൻ എടുത്തിട്ടുള്ള കുട്ടികൾക്കും ഈ പൾസ് പോളിയോ തുള്ളി മരുന്ന് നൽകേണ്ടത് നിർബന്ധമാണ്. രണ്ട് തുള്ളി പോളിയോ മരുന്നിലൂടെ കുട്ടികളെ പോളിയോ രോഗത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം.
അംഗനവാടികൾ,
സർക്കാർ ആശുപത്രികൾ,
കുടുംബാരോഗ്യ കേന്ദ്രങ്ങൾ (FHC),
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC)
എന്നിവിടങ്ങളിൽ പോളിയോ ബൂത്തുകൾ സജ്ജീകരിക്കും. കൂടാതെ
സർക്കാർ-സ്വകാര്യ ആശുപത്രികൾ,
റെയിൽവേ സ്റ്റേഷനുകൾ,
ബസ് സ്റ്റേഷനുകൾ
തുടങ്ങിയ സ്ഥലങ്ങളിലും പോളിയോ തുള്ളി മരുന്ന് വിതരണത്തിനുള്ള സൗകര്യം ഒരുക്കും.
അഞ്ച് (𝟓) വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുന്നതിനായി രക്ഷിതാക്കൾ അടുത്തുള്ള പോളിയോ ബൂത്തിലെത്തി കുട്ടികളെ മരുന്ന് കുടിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.





