അടൂർ: ഇടമണ്ണിക്കൽ എഡ്ജ് പ്റ്റിക്കൽസിന് സമീപവും സപ്ലൈകോ സൂപ്പർമാർക്കറ്റിന് അടുത്ത് പ്രവർത്തിക്കുന്ന 'RV Skin Station' എന്ന സ്ഥാപനത്തിൽ നിന്ന് എ.സി കോപ്പർ വയർ മോഷ്ടിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 02:33 നായിരുന്നു മോഷണം നടന്നത്.
സ്ഥാപനത്തിന്റെ മുന്നിലുണ്ടായിരുന്ന എ.സി കോപ്പർ വയറുകളാണ് കവർന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സമാനമായ മോഷണങ്ങൾ ആവർത്തിക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.






