റാന്നി : പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം പാലാ ഭരണങ്ങാനം ഉളനാട് ഇഞ്ചമാല വീട്ടില്‍ ആര് ശിവരാജന് (45) ആണ് അറസ്റ്റിലായത്.
2026 മേയ് ഒമ്പത് മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലയളവില്‍ കോട്ടയം കഞ്ഞിക്കുഴി മോസ്കോ പ്രദേശത്തുള്ള പ്രതിയുടെ വീട്ടില്‍വച്ച് പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
പ്രതി തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു. റാന്നി ഡി വൈ എസ് പി. ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പെരുനാട് സി ഐ. എ സുരേഷ് കുമാര്‍, എസ് സി പി ഒമാരായ എസ് സുമേഷ്, ബിജു വിശ്വനാഥന്, പി കെ ലാല്‍, സി പി ഒമാരായ ശരത് ചന്ദ്രന്, ശ്രീകാന്ത് അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





