വൈക്കം: വൈക്കം ലയൺസ് ക്ലബ്, മറവൻതുരുത്ത് ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.ലയൺസ് ക്ലബ് ഇൻ്റർനാഷണലിൻ്റെ നയനം സഹസ്രം പദ്ധതിയുടെ ഭാഗമായി നിർധനരായ 1000പേർക്ക് സൗജന്യമായി അത്യാധുനിക ഫാക്കോതിമിര ശസ്ത്രക്രിയ ചെയ്യുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള നിർധനർക്ക് പൂർണമായി സൗജന്യമായും
എ പി എൽ വിഭാഗക്കാർക്ക് 50 ശതമാനം ഡിസ് കൗണ്ടിലും ശസ്ത്രക്രിയ നടത്തും.പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, തിരുവല്ല ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ, തിരുവല്ല അമിത ഐ കെയർ ആൻ്റ് ലാസിക് സെൻ്റർ,പാല ഫാത്തിമ ഐ കെയർ ഹോസ്പിറ്റൽ തുടങ്ങിയ കണ്ണാശുപത്രികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വൈക്കം ലയൺസ് ക്ലബ് പ്രസിഡൻ്റ് മനോജ് കുമാർ യെസ്ടെക്കിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആരതിവിനയൻ , വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ഹരിക്കുട്ടൻ, പഞ്ചായത്ത് അംഗം പി.കെ. മല്ലിക , ലയൺസ് ക്ലബ് ഡിസ്ട്രിക് കോ -ഓർഡിനേറ്റർ ടി.എം. കൊച്ചുമോൻ, പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് നന്ദകുമാർ, പ്രോഗ്രാം ഡയറക്ടർ ബൈജുമാണി തുടങ്ങിയവർ പ്രസംഗിച്ചു






