കുമരകം: കേരള പ്രദേശ് കർഷക കോൺഗ്രസ് കുമരകം യുണിറ്റ് തിരുവോണത്തോടനുബന്ധിച്ച് ഓണ നിറവ് 2k26 സംഘടിപ്പിക്കുന്നു നാളെ (വ്യാഴം) 11 - ന് പുതിയകാവ് ദേവി ക്ഷേത്രത്തിന് സമീപത്തെ എൻ എസ് എസ് ഹാളിൽ നടത്തുന്ന പരിപാടിയിൽ കൃഷിയിൽ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച കുമരകത്തെ കർഷകരെ ആദരിക്കും. നാട്ടകം സുരേഷ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് ആദരവ് നൽകും .
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
അഡ്വ. അലൻ കുര്യാക്കോസ് മാത്യു,
അഡ്വ.വിഷ്ണു മണി,
കുമരകം പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് പ്രസിഡന്റ് ബിജു തൈത്തറ അറിയിച്ചു.






